KeralaNews

375 പോസ്റ്റല്‍ വോട്ടുകളില്‍ സീല്‍ ചെയ്യാതിരുന്നത് മനപൂര്‍വ്വമെന്ന് സംശയം; യു.ഡി.എഫ് 38 വോട്ടിന് വിജയിച്ച പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കോടതിയിലേക്ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയമ പോരാട്ടത്തിനൊരുങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണിയില്ലെന്ന് കാണിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

പാര്‍ട്ടിയോടും കൂടി ആലോചിച്ച ശേഷം ബുധനാഴ്ച കോടതിയെ സമീപിക്കാനാണ് തീരുമാനം. പ്രായമായവരുടെ വിഭാഗത്തില്‍ പെടുന്ന 375 വോട്ടുകള്‍ എണ്ണിയില്ലെന്നാണ് പരാതി. പോസ്റ്റല്‍ വോട്ടുകളുടെ കവറിന് പുറത്ത് സീല്‍ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സീല്‍ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ്. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥര്‍ മന:പൂര്‍വ്വം സീല്‍ ചെയ്യാതിരുന്നതാണോ എന്ന് സംശയമുണ്ടെന്നും മുസ്തഫ പറഞ്ഞു.

പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം വിജയിച്ചത് 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഈ സാഹചര്യത്തിലാണ് കെ.പി.എം മുസ്തഫ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേരത്തെ തന്നെ റീകൗണ്ടിംഗ് വേണമെന്നും മുസ്തഫ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നജീബിന്റെ നിയമസഭയിലേക്കുള്ള കന്നിയംഗമായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button