തോക്ക് കൈവശം വച്ചു; പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് വിമാനത്താവളത്തില്‍ പിടിയില്‍

പാലക്കാട്: പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടികൂടി. കെ.എസ്.ബി.എ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്.

കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ വെച്ച് ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് തോക്കും ഏഴ് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നു പിടികൂടി. തുടർന്ന് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതോടെ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങൾ പറയുന്നത്. എന്നാൽ രേഖകളൊന്നും ഹാജരാക്കാൻ സാധിക്കാത്തത് കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News