26.4 C
Kottayam
Tuesday, June 16, 2026

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; KPCC അംഗത്തിനെതിരെ കേസ്

Must read

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒരു കടയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് യുവതി അരവിന്ദനെ ബന്ധപ്പെട്ടത്. നിലവിലെ ലൈസൻസ് കാലാവധി അടുത്ത മാസം 14-ന് അവസാനിക്കാനിരിക്കെ, അത് നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഇവർ അരവിന്ദനെ ഫോണിൽ വിളിച്ചു. സംസാരത്തിനിടയിൽ അരവിന്ദൻ യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

- Advertisement -

സംഭവത്തിന് പിന്നാലെ യുവതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ദീർഘകാലം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് എ. അരവിന്ദൻ. നിലവിൽ കെപിസിസി അംഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ള ഗുരുതര പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, ആദ്യം വന്നത് 'വടകര സ്ക്വാഡ്' ഗ്രൂപ്പിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ആണ് അറസ്റ്റിലായത്. പ്രത്യേകാന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിൻ...

വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ബ്ലാക്ക് മെയിലിങ്ങിലൂടെ ലക്ഷങ്ങൾ തട്ടുകയും നിർബന്ധിത മതംമാറ്റം നടത്തുകയും ചെയ്ത രണ്ട് പേർ നാഗ്പുരിൽ അറസ്റ്റിൽ

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിലിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും നിർബന്ധിത മതം മാറ്റത്തിന് ഇരയാക്കുകയും ചെയ്തതായി ഞെട്ടിക്കുന്ന പരാതി പുറത്തുവന്നു. യുവതി നൽകിയ ഔദ്യോഗിക...

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി. ജയരാജന് പോലീസിന്റെ ക്ലീൻ ചിറ്റ് തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന്...

മത്സരം കഴിഞ്ഞയുടൻ അമേരിക്ക വിടാൻ ഇറാൻ ടീമിന് അടിയന്തര നിർദ്ദേശം; രൂക്ഷമായ പ്രതിഷേധവുമായി പരിശീലകൻ

ലോസ് ആഞ്ജലീസ്:ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിന് പിന്നാലെ ഉടൻ അമേരിക്കയിൽ നിന്ന് മടങ്ങാൻ ഇറാൻ ടീമിന് നിർദേശം. പരീശീലകൻ ആമിർ ഖലെനോയി ആണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്‌സിക്കോയിലാണ്....

ബൈക്കപകടത്തിന് പിന്നാലെ ആശുപത്രിയിൽ വെച്ച് കൊലപാതകം; മുൻ സൈനികന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്, ഭാര്യയും കാമുകനും ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

ബെംഗലൂരു: ചെറിയൊരു ബൈക്കപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മുൻ സൈനിക ഉദ്യോഗസ്ഥൻ മരണപ്പെട്ട സംഭവത്തിൽ നാടിനെ നടുക്കുന്ന അതിശയിപ്പിക്കുന്ന വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കർണാടകയിലെ ബെലഗാവി ജില്ലയിൽ തുടക്കത്തിൽ തികച്ചും സ്വാഭാവികമെന്ന് തോന്നിച്ച ഈ മരണത്തിന്...

Popular this week