കോഴിക്കോട്: എല്‍.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില കക്ഷികള്‍ കൂടി അപ്രതീക്ഷിതമായി യുഡിഎഫിന്റെ ഭാഗമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. എല്‍ഡിഎഫിന് ഒപ്പമുളള ചില കക്ഷികളേയും അതൃപ്തരായ ചില ഗ്രൂപ്പുകളേയുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും കെ.പി.എ. മജീദ് പറഞ്ഞു.
മുന്നണിക്കാകെ ഗുണമുണ്ടാകുമെന്ന് ഉറപ്പുള്ളവരെ ഒപ്പം കൂട്ടിയാല്‍ മതിയെന്ന് യുഡിഎഫില്‍ ധാരണയുണ്ട്. പി.സി. ജോര്‍ജ്, പി.സി. തോമസ് എന്നിവരെല്ലാം യുഡിഎഫിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News