കോഴിക്കോട് അമ്മ അഞ്ചു വയസുകാരിയെ കൊന്നത് അന്ധവിശ്വാസത്തിന്റെ പേരിലെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: പയ്യാനക്കലില്‍ അമ്മ കുഞ്ഞിനെ കൊന്നത് അന്ധവിശ്വാസത്തിന്റെ പുറത്തെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്.

സംഭവമുണ്ടാകുമ്പോള്‍ കുട്ടി അയ്ഷയും അമ്മ സമീറയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News