33.4 C
Kottayam
Saturday, May 4, 2024

കരിപ്പൂര്‍ വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്; നിര്‍ദേശങ്ങള്‍ പാലിച്ചില്ല,വിമാനം അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ട്

Must read

കോഴിക്കോട്:കരിപ്പൂർ വിമാനപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാൻഡ് ചെയ്തത്. മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട്.
പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന അപകടസമയത്ത് വിമാനത്തിൽ 190 പേർ ഉണ്ടായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് സമയത്ത് അപകടപ്പെട്ടത്.ദുബായിൽ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week