തൃശ്ശൂര്‍ ജില്ലയിൽ 2952 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍: ജില്ലയിൽ 2952 പേര്‍ക്ക് കൂടി കോവിഡ്, 614 പേര്‍ രോഗമുക്തരായി രോഗബാധിതരായി ചികിത്സയിൽ
എണ്ണം 15,460 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,683 ആണ്. 1,08,563 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.20% ആണ്.

ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2920 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേര്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 188 പുരുഷന്‍മാരും 171 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 94 ആണ്‍കുട്ടികളും 71 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 388
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 938
സര്‍ക്കാര്‍ ആശുപത്രികളിൽ – 162
സ്വകാര്യ ആശുപത്രികളിൽ – 458

കൂടാതെ 10,562 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

2783 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 267 പേര്‍ ആശുപത്രിയിലും 2516 പേര്‍ വീടുകളിലുമാണ്.

10,850 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 6480 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4097 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 273 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,03,458 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News