കോട്ടയം: പാലക്കാട് കൊവിഡ് 19 സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹായിക്ക് കൊവിഡ് 19 ബാധയുണ്ടോയെന്ന സംശയത്തേത്തുടര്‍ന്ന് കോട്ടയത്തെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചു.കോടിമത പച്ചക്കറി മാര്‍ക്കറ്റും ചന്തക്കടവിലെ പഴം-പച്ചക്കറി മാര്‍ക്കറ്റും അടച്ചുപൂട്ടുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.
ഏപ്രില്‍ 21 നാണ് തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് പഴങ്ങളുമായെത്തിയ ലോറിയുടെ ഡ്രൈവര്‍ക്ക് പാലക്കാട്ട്വെച്ച് കൊവിഡ് സ്ഥിരീകരിച്ചത്. കേരള അതിര്‍ത്തിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശരിരോഷ്മാവ് ഉയര്‍ന്ന നിലയിലായതിനേത്തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായ ലോറിയുമായി കോട്ടയത്തെത്തി പഴങ്ങളിറക്കി മടങ്ങി.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനേത്തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു. തടര്‍ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആകുമോയെന്നാണ് ആശങ്ക.ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയതിനേത്തുടര്‍ന്ന് പഴക്കടയിലെ തൊഴിലാളികളടക്കം 17 പേര്‍ നീരീക്ഷണത്തിലാണ്. ഇവരില്‍ പലരും കോടിമതയിലെയും ചന്തക്കവലയിലെയും മാര്‍ക്കറ്റുകളില്‍ ഇടയ്ക്കിടെ കയറിയിറങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടിയത്.