KeralaNews

പാമ്പാടിയിൽ നിന്നും കാണാതായ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി,കല്ലാർകുട്ടി ഡാമിൽ മകൾക്കായി തെരച്ചിൽ തുടരുന്നു

കോട്ടയം: പാമ്പാടിക്കു സമീപം ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. കല്ലാർകുട്ടി കുട്ടി ഡാമിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത് മകൾ പാർവതിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.കോട്ടയം പാമ്പാടിയിൽ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഡാമിൽ തിരച്ചിൽ തുടങ്ങിയത്. ബിനീഷ് മരപ്പണിക്കാരനും പാർവ്വതി പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്.ഇന്നലെ രാവിലെ 11.30 തോടെ ഇവരെ

കാണാതാവുകയായിരുന്നു.വൈകുന്നേരം വരെ വീട്ടുകാർ പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല. ഇടുക്കി കമ്പംമെട്ടിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടിൽ പോയതായാണ് വീട്ടുകാർ കരുതിയത്. എന്നാൽ അന്വേഷണത്തിൽ അവിടെ എത്തിയിട്ടില്ലന്നറിഞ്ഞതോടെ കൂടുതൽ അന്വേഷണം വ്യാപിക്കുകയായിരുന്നു.

തുടർന്നാണ് ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചത്. ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിക്ക് അടുത്ത് ഇവർ എത്തിയതായി ബോദ്ധ്യപ്പെട്ടു.പാമ്പാടി പോലീസ് ഈ വിവരം അടിമാലി പോലീസിന് കൈമാറി.രാത്രി അടിമാലി പോലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button