23.5 C
Kottayam
Monday, November 4, 2024
test1
test1

നക്ഷത്രചികിത്സാലയങ്ങളെ വെല്ലുന്ന സൗകര്യങ്ങൾ, കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Must read

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍എ., തോമസ് ചാഴിക്കാടന്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് 50 വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി വികസന പദ്ധതികളാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജില്ലക്ക് പുറമെ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളും ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളിലേയും ജനങ്ങള്‍ ഭാഗികമായും വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനേയാണ്. 1800 കിടക്കകളും 180 ഐ.സി.യു. കിടക്കകളും 28 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. 36 വിഭാഗങ്ങളിലായി 250 ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും സേവനവും ലഭ്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും അതിന്റെ ഭാഗമായി 564 കോടി രൂപ മുതല്‍ മുടക്കുള്ള സര്‍ജിക്കല്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

*നിര്‍മ്മാണോദ്ഘാടനങ്ങള്‍*

*സര്‍ജിക്കല്‍ ബ്ലോക്ക്: 134.45 കോടി*

മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ടമായുള്ള സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനമാണ് നടക്കുന്നത്. കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കി നിര്‍മ്മാണം തുടങ്ങുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 8 നിലകളിലായി 400 കിടക്കകളും, 14 ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളും, 54 ഐ.സി.യു. കിടക്കകളും, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ആള്‍ട്രാ സൗണ്ട് സ്‌കാന്‍ മുതലായവയെല്ലാം അടങ്ങുന്ന റേഡിയോളജി സ്യൂട്ട് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സമയ ബന്ധിതമായി രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

*മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോര്‍: 3 കോടി*

3 കോടി രൂപ മുടക്കി രണ്ടു നിലകളിലായി 1399 ച.മീ വിസ്തീര്‍ണമുള്ള മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോര്‍ കെട്ടിടമാണ് സജ്ജമാക്കുന്നത്. ആശുപത്രിയിലേക്കാവിശ്യമായ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിച്ച് വയ്ക്കുവാന്‍ വാക്ക് ഇന്‍ കൂളര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടു കൂടിയ കെട്ടിടമാണിത്.

*ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍*

*റസിഡന്റ് ക്വാര്‍ട്ടേഴ്‌സ്: 12.10 കോടി*

12.10 കോടി രൂപ ചെലവഴിച്ചാണ് പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഫാമിലി അക്കോമഡേഷന്‍ ഉറപ്പാക്കുന്ന റസിഡന്റ് ക്വാര്‍ട്ടേഴ്‌സ് സജ്ജമാക്കിയിരിക്കുന്നത്. 100 അപ്പാര്‍ട്ട്‌മെന്റുകളോട് കൂടിയ പി.ജി റെസിഡന്റ് ക്വാട്ടേഴ്‌സ് ആണിത്.

*ലേഡീസ് ഹോസ്റ്റല്‍: 12.24 കോടി*

എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനികളുടെ മികച്ച താമസ സൗകര്യത്തിനായി 12.24 കോടി രൂപ ചെലവഴിച്ചാണ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 450 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതിലൂടെ എം.ബി.ബി.എസ് വിദ്യാര്‍ഥിനികളുടെ ചിരകാലാഭിലാഷമാണ് പൂര്‍ത്തീകരിക്കുന്നത്.

*നെഗറ്റീവ് പ്രഷര്‍ ഐ.സി.യു.: 1 കോടി*

ഒരു കോടി മുടക്കിയാണ് പുതിയ അത്യാഹിത വിഭാഗത്തിന്റെ മുകളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നെഗറ്റീവ് പ്രഷര്‍ ഐ.സി.യു. സജ്ജമാക്കിയിരിക്കുന്നത്. വെന്റിലേറ്റര്‍, മോണിറ്റര്‍, സെന്‍ട്രല്‍ ഓക്‌സിജന്‍, സക്ഷന്‍ മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. 12 കിടക്കകളുള്ള ഈ ആധുനിക സംവിധാനം ഒരു രോഗിയില്‍ നിന്നും മറ്റുള്ള രോഗികളിലേക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ഇത്തരം സംവിധാനം, കോവിഡ്, നിപ, ടി.ബി തുടങ്ങിയ സാക്രംമിക രോഗങ്ങള്‍ ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളുടെ പരിചരണത്തിന് അത്യന്താപേക്ഷിതമാണ്.

*പുതിയ വാര്‍ഡുകളും ഐസിയും: 16.6 കോടി*

16.6 കോടി രൂപ മുടക്കി രണ്ടാമത്തെ ഘട്ടത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്ന പുതിയ അത്യാഹിത വിഭാഗം ബ്ലോക്കിലെ മുകളിലത്തെ നിലയിലാണ് പുതിയ വാര്‍ഡുകളും ഐ.സി.യും. ഒരുക്കിയിരിക്കുന്നത്. 100 കിടക്കകളോട് കൂടിയ 6 വാര്‍ഡുകളും 13 ഐസോലേഷന്‍ ബെഡുകളുമാണ് തയ്യാറാക്കിയത്. സെന്‍ട്രല്‍ ഓക്‌സിജന്‍, സക്ഷന്‍ മോണിറ്ററുകള്‍ മുതലായ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

*ടോയിലറ്റ് കോപ്ലക്‌സ്: 75 ലക്ഷം*

75 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ആധുനിക ശൗചാലയ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇതേറെ പ്രയോജനം ചെയ്യുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.