KeralaNews

കോട്ടയം:മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു,പ്രസവ വിഭാഗത്തിലെ രോഗികൾക്കും കൊവിഡ്

കോട്ടയം:മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഗൈനക്കോളജി പത്തോളജി ഡിപ്പാർട്ട്മെന്റുകളിലെ പിജി ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 രോഗികൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് രാേഗം പകർന്നതെന്നാണ് സൂചന.

സർജറി വിഭാഗത്തിൽ ഐസിയുവിൽ കഴിഞ്ഞ രോഗിക്കും കാെവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 11 വാർഡുകൾ കഴിഞ്ഞദിവസം അടച്ചുപൂട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് ഗൈനക്കോളജി സർജറി വാർഡുകളിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker