കോട്ടയത്ത് ഭാര്യയും ഭർത്താവും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: അയർകുന്നത്ത് ഭാര്യയെയും ഭർത്താവിനെയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ സുനിൽ, ഭാര്യ മഞ്ജുള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അമ്മ മഞ്ജുള കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന രീതിയിലും അച്ഛൻ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഭർത്താവ് സുനിൽ മഞ്ജുളയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മഞ്ജുളയുടെ ശരീരത്തിനടുത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. ഇതാണ് മഞ്ജുളയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നുള്ള സംശയത്തിലേക്ക് എത്തിയത്.

പോലീസ് ഇൻക്വസ്റ്റ് നടപടികളൊക്കെ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമായിട്ടുള്ള കാരണങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News