25.2 C
Kottayam
Sunday, May 19, 2024

ലോറിയുടെ പിന്നിലിടിച്ച കാർ പിന്നോട്ടു നീങ്ങി മറ്റൊരു കാറിൽ ഇടിച്ചു; കാർ ഓടിച്ചിരുന്നയാൾ ബോധരഹിതനായി

Must read

ഏറ്റുമാനൂർ: എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച കാർ പിന്നോട്ടു നീങ്ങി മറ്റൊരു കാറിൽ ഇടിച്ചു. ഇന്നലെ രാവിലെ 11നു അടിച്ചിറയിലാണ് അപകടം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് കാർ ഓടിച്ചിരുന്നയാൾ ബോധരഹിതനായി. ഇദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിച്ചിറ വളവിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു സാമഗ്രികൾ ഇറക്കാൻ എത്തിയ ലോറിക്കു പിന്നിലാണു കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന ആൾക്കും, ഭാര്യയ്ക്കും നിസ്സാര പരുക്കേറ്റു. അപകട സമയം കോട്ടയത്തേക്കു പോകുകയായിരുന്ന വൈക്കം ഡിവൈഎസ്പി എ.ജെ. തോമസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതക്കുരുക്കും ഉണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week