KeralaNews

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ഗുരുതരാവസ്ഥയില്‍,ജീവന്‍ കയ്യിലൊതുക്കി കൂടെ നില്‍ക്കുന്നതായി നടന്റെ കുറിപ്പ്

കോഴിക്കോട്:നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. നടന്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രന്‍ പറയുന്നു.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍:

പ്രിയരേ, ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍! ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍ ! ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക് സംസാരിക്കുമ്പോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ…ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍..

പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി…

ഒരുപാട് പേര്‍ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങള്‍; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ…

താരത്തിന് പിന്തുണയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരം രംഗത്ത് എത്തിയിട്ടുണ്ട് . കുറവില്ലേടാ, പ്രാർത്ഥിക്കുന്നു. വേഗം സുഖമാവും ധൈര്യമായിരിക്ക് . ഞാൻ വിളിക്കാമെന്നായിരുന്നു നടൻ മനോജ് കുമാറിന്റെ കമന്റ്. ദിവസങ്ങൾക്ക് മുൻപ് ഇതേ അവസ്ഥയിലൂടെ കടന്നു വന്ന വ്യക്തിയാണ് മനോജ്. മനോജിന്റെ ഭാര്യയും അഭിനേത്രിയുമായ ബീന ആന്റണിക്കും കൊവിഡ് ബാധിച്ചിരുന്നു. ദിവസങ്ങൾ മുൻപായിരുന്നു ബീന കൊവിഡ് വിമുക്തയായ വീട്ടിലേയ്ക്ക് എത്തിയത്. മനോജ് ആണ് പ്രിയപ്പെട്ട നടിയ്ക്ക് കൊവിഡ് പോസിറ്റീവായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ആശുപത്രിയിലേക്ക് പോവാൻ മടി കാണിച്ചത് തെറ്റായ തീരുമാനമായെന്ന് ബീന ആന്റണി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button