കൂട്ടിക്കൽ: അമ്മയും സഹോദരനും ഒപ്പം സ്വന്തം വീടും പ്രളയം കവർന്ന തീരാ നഷ്ടങ്ങൾ ക്കിടയിൽ നിന്നും ആൻ മരിയ നേടിയത് തിളക്കമാർന്ന വിജയം.
2021 ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ ഉരുൾ പൊട്ടിയെ ത്തി ആറ്റുചാലിൽ വീട് പൂർണമായും അമ്മ സോണിയയും കുഞ്ഞ് സഹോദരൻ അലനെയും വിധി മരണ രൂപത്തിൽ കവർന്നു. അച്ഛൻ ജോണിയും ആന്റിയും ജീവിതത്തിലേക്ക് തിരികെ വന്നത് അപ്രതീക്ഷിതമായി ഉണ്ടായ സംഭവങ്ങളിലൂടെയാണ്. ജോണി ജോലിക്ക് പോയിരുന്നതിനാൽ ആന്മരിയ വല്യമ്മ യോടൊപ്പം ആശുപത്രിയിൽ പോയിരുന്നതിനാലും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.
എന്നാൽ ജീവിതത്തിൽ നികത്താനാകാത്ത നഷ്ടം ആണ് ഇരുവർക്കും പിന്നീട് ഒപ്പം ചേർന്നത്. വീടിരുന്ന സ്ഥലത്ത് തറ മാത്രം അവശേഷിച്ചപ്പോൾ വെറുംകൈയോടെ ആയിരുന്നു ഇവരുടെ പിന്നീടുള്ള യാത്ര ക്രൈസ്തവ കൾച്ചറൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇവർക്ക് വീട് നിർമ്മിച്ച് നൽകി. പക്ഷേ അമ്മയുടെയും സഹോദരനെയും സാന്നിധ്യം ഇല്ലാത്ത ജീവിതത്തിൽ സങ്കടങ്ങൾ മാത്രമായിരുന്നു ഇവർക്ക് കൂട്ട് .അതിന് നടുവിലിരുന്ന് ആൻമേരിയ പത്താം ക്ലാസ് പരീക്ഷയ്ക്കായി പഠിച്ചത്. ഒടുവിൽ ഫലം വന്നപ്പോൾ എട്ടു വിഷയങ്ങൾക്ക് എ പ്ലസും രണ്ടു വിഷയങ്ങൾക്ക് എ ഗ്രേഡും നേടി.
നന്നായി പഠിക്കുമായിരുന്ന ആൻമരിയ്ക്ക് ഫുൾ എ പ്ലസ് ലഭിക്കേണ്ടതാണ് എന്നാൽ സാഹചര്യങ്ങൾ കൊണ്ടാവാം രണ്ടെണ്ണത്തിന് എ ഗ്രേഡ് ആയി മാറിയത് എന്ന് വീട്ടുകാർ പറയുന്നു. എന്താണെങ്കിലും ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും നടുവിൽനിന്ന് സഹനങ്ങൾ സഹിച്ച് ആൻമരിയ നേടിയ വിജയം ആറ്റുചാലിൽ വീട്ടിലെ പുതിയ പ്രതീക്ഷയിലേക്ക് നയിക്കുകയാണ്