കോഴിക്കോട്: പെണ്‍കുട്ടികളെ കൊല്ലുന്നത് കൂടത്തായി കൊലപാത പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ഹരമായിരിന്നുവെന്ന് കണ്ടെത്തല്‍. അല്‍ഫൈനെ കൊന്നത് താന്‍ തന്നെ എന്ന് ജോളി സമ്മതിച്ചു. റോയിയെ കൊന്ന ശേഷം ആദ്യം ജോളി മാത്യുവിനെ വിളിച്ചു. ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
അതേസമയം ഡിജിപി ലോക്നാഥ് ബെഹ്റ കൂടത്തായിയിലെത്തി. ഇന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷണ പുരോഗതി വിലയിരുത്തും. പൊന്നാമറ്റം വീട്ടില്‍ പരിശോധന നടത്തി. വടകരയില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. താമരശേരി ഡിവൈഎസ്പി ഓഫീസും ഡിജിപി സന്ദര്‍ശിച്ചു.
8.30യോട് കൂടിയാണ് ഡിജിപി പൊന്നാമറ്റത്ത് എത്തിയത്. അതിന് മുമ്പ് ഉത്തരമേഖല ഐജി അശോക് ജാദവ് പൊന്നാമറ്റം സന്ദര്‍ശിച്ചിരുന്നു. ഏകദേശം പത്ത് മിനിറ്റ് മാത്രമേ ബെഹ്റയുടെ സന്ദര്‍ശനം ഉണ്ടായിരുന്നുള്ളു. സയനൈഡ് എവിടെ വെച്ച് എങ്ങനെ ഉപയോഗിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഡിജിപി ചോദിച്ചിരുന്നു.
പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ ഡിജിപി പങ്കെടുത്തേക്കില്ല. ആറ് കൊലപാതകങ്ങളും ആറ് അന്വേഷണസംഘങ്ങളെ കൊണ്ട് അന്വേഷിക്കും. പുതിയ അന്വേഷണ സംഘങ്ങളെ പറ്റി ഡിജിപിയെ വിവരം ധരിപ്പിക്കും. തൃപ്തനാണെങ്കില്‍ അദ്ദേഹം ഇത് അംഗീകരിക്കും. ജോളിയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ കുഴപ്പിക്കുന്നതാണെങ്കിലും അന്വേഷണസംഘം അത് വിശ്വസത്തിലെടുത്തിട്ടില്ല.