ബാത്തുമി: ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലില്‍. ചൈനയുടെ യുക്സിന്‍ സോങ്ങിനെയാണ് ഹംപി ക്വാര്‍ട്ടറില്‍ കീഴടക്കിയത് (1.50.5). മറ്റൊരു ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരമായ ആര്‍. വൈശാലി മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ ടാന്‍ സോങ്കിയോട് കീഴടങ്ങി (1.50.5).
ആദ്യ ഗെയിം ജയിച്ച ഹംപി രണ്ടാം ഗെയിമില്‍ ചൈനീസ് താരത്തെ സമനിലയില്‍ തളച്ചു. ഹംപിയുടെ ജയത്തോടെ രണ്ട് ഇന്ത്യന്‍താരങ്ങള്‍ സെമിയിലെത്തുമെന്ന് ഉറപ്പായി.
ഒരു ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരികാ ദ്രോണാവല്ലിയുമാണ് ഏറ്റുമുട്ടുന്നത് ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


