നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്; കൊണ്ടോടി എം.എല്‍.എ നിരീക്ഷണത്തില്‍

മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തില്‍. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇബ്രാഹിം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ താലൂക്ക് ആശുപത്രി ഡ്രൈവറുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലമ്പൂരും, കൊണ്ടോട്ടിയും കണ്ടയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ മുഴുവന്‍ കണ്ടയിന്‍മെന്റ് സോണ്‍ ആണ്.

നിലവില്‍ മലപ്പുറം ജില്ലയില്‍ ഒന്നോ രണ്ടോ മേഖലകളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്ന അവസ്ഥയല്ല മറിച്ച് പലയിടത്തുമായി ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ആശങ്കക്ക് ഇട നല്‍കുന്നതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News