24.3 C
Kottayam
Saturday, June 6, 2026

നമ്മളെല്ലാം ആരാധിക്കുന്ന മഞ്ജു വാര്യർ ആദ്യത്തെ ഭാര്യയാകുന്നു, പിന്നെ കാവ്യ മാധവൻ അതോടെ സംഭവിച്ചത് ; വീഡിയോ പുറത്ത് വിട്ട് ദിലീപ് ഫാൻസ്‌ ക്ലബ്

Must read

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ അനുകൂലിക്കുന്നവരിൽ മുന്നിട്ടു നിന്ന വ്യക്തിയാണ് കൊല്ലം തുളസി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വാസമെന്ന് ആവർത്തിച്ച് നടൻ കൊല്ലം തുളസി. സിനിമ മേഖലയിൽ നിന്ന് ദിലീപിന് ശത്രുക്കൾ ഉണ്ടെന്നും നടനെ അസൂയയോടെ നോക്കി കാണുന്ന നിരവധി പേർ സിനിമയിൽ ഉണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. ദിലീപ് ഫാൻസ് അസോസിയേഷനാണ് കൊല്ലം തുളസിയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് എപ്പോഴാണ് പറഞ്ഞതെന്നോ ഏത് മാധ്യമത്തിന് നൽകിയ അഭിമുഖമാണെന്നോ വ്യക്തമല്ല. നടൻ പറഞ്ഞ വാക്കുകളിലേക്ക്.

ദിലീപിനെ പിന്തുണച്ച് പറഞ്ഞൊരാളാണ് ഞാൻ. ദിലീപ് ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദിലീപ് മനസിൽ കുറച്ച് ആർദ്രതയും സ്നേഹവുമൊക്കെ ഉള്ളയാളാണ്. ബാക്കി പോട്ടെ, അയാൾ വലിയ ബിസിനസുമാനായിരിക്കാം. അത് അയാളുടെ മിടുക്ക്. പക്ഷേ അയാൾക്കെതിരെ ഇപ്പോൾ ഉയർന്ന കുറ്റം, അയാൾ പൾസർ സുനിയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഇപ്പോഴും വിശ്വസിക്കുന്നില്ല’

- Advertisement -

‘ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തെളിവെന്തായി? ദിലീപിന് ഇൻഡസ്ട്രിയിൽ ശത്രുക്കളുണ്ട്. അവർക്കെല്ലാവർക്കും ദിലീപിനോട് അസൂയയും കുശുമ്പുമുണ്ട്. അത് സത്യമാണ്. അതാരൊക്കെയാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. ദിലീപ് ഇത്രയും വലിയ ക്രൂരകൃത്യത്തിന് പിന്നിൽ ഉണ്ടെങ്കിൽ അവനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്’.

- Advertisement -

‘ഞാൻ ദിലീപിന്റെ ഫാനാണ്, അത് ഞാൻ ഇപ്പോഴും പറയും, കാരണം അയാൾ എന്നെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമല്ല, ഞാൻ കാൻസർ പിടിച്ച് കിടന്നപ്പോൾ സിനിമ ഇൻഡസ്ട്രിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല. എ എം എം എ പ്രസിഡന്റും വിളിച്ചിരുന്നില്ല. എന്നെ ദിലീപ് സഹായിച്ചിട്ടുണ്ട്’.

- Advertisement -

ഞാൻ ഔദാര്യം വാങ്ങിക്കില്ലെന്ന് ദിലീപിനറിയാം. അതുകൊണ്ട് സൗണ്ട് തോമ സിനിമയിലേക്ക് എന്നെ വിളിച്ചു. ചേട്ടാ അഭിനയിക്കുമോയെന്ന് ചോദിച്ചു. രണ്ട് ദിവസത്തേക്ക് അഭിനയിച്ചു. റിംഗ് മാസ്റ്റർ‍ എന്ന സിനിമയിൽ ഒറ്റഷോട്ടേ ഉണ്ടായിരുന്നുള്ളൂ. അതിലേക്കും എന്നെ വിളിച്ചു. പ്രതീക്ഷിക്കാത്ത പ്രതിഫലം തന്നു. മൂന്നാല് പടം ഇത്തരത്തിൽ തന്നു. വേറാരിൽ നിന്നും ഈ സഹായം എനിക്ക് ലഭിച്ചിട്ടില്ല’.

‘പ്രേരണ കുറ്റമാണല്ലോ അദ്ദേഹത്തിനെതിരെ ഉയർന്നത്. ഇതിന് പിന്നിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതൊന്നും നമ്മുക്ക് അറിയില്ല, മനുഷരല്യോ. ദിലീപിന് രണ്ട് മൂന്ന് നായികമാരുണ്ടായി, രണ്ട് ഭാര്യമാരുണ്ടായി, മലയാള സിനിമയിൽ ആർക്കും ഇല്ലാത്ത ഭാഗ്യമാണല്ലോ , കുശുമ്പ് തോന്നില്ലേ’.

‘നമ്മളെല്ലാം ആരാധിക്കുന്ന മഞ്ജു വാര്യർ ആദ്യത്തെ ഭാര്യയാകുന്നു, പിന്നെ കാവ്യ മാധവൻ ഭാര്യയായി, ഇതൊക്കെ എങ്ങനെ മറ്റുള്ളവർ സഹിക്കും. സഹികെടുമ്പോൾ പറയുന്നതാണ്. ഇങ്ങനെയൊക്കെ കുറച്ച് കാര്യങ്ങൾ ഉണ്ട്. കേസിൽ ദിലീപിനെ വെറുതെ വിടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം’, കൊല്ലം തുളസി പറഞ്ഞു.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നടൻ മധുവും പ്രതികരിച്ചിരുന്നു. നേരത്തേ ദിലിപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മധു പറഞ്ഞിരുന്നു. അത് നടനെ സന്തോഷിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലെന്നും അക്കാര്യം താൻ നേരിട്ട് ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മധു പറഞ്ഞു.

ദിലീപ് അങ്ങനെ ചെയ്യിക്കുമെന്നോ ചെയ്യുമെന്നോ വിശ്വസിക്കുന്നില്ലെന്നാണ് താൻ പറഞ്ഞത്. ആ പെൺകുട്ടി അന്ന് പോകാൻ നേരത്ത് ആരെയെങ്കിലും കൂടെ കൂട്ടിയിരുന്നുവെങ്കിൽ ഇത് സംഭവിക്കാലിയിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്. ദിലീപ് സിനിമ ഇൻഡസ്ട്രിക്ക് ഉള്ളിലുള്ള ആളാണ്. മറ്റൊരാൾ കാൺകെ അങ്ങനെ അയാൾക്ക് ചെയ്യാൻ കഴിയില്ലെന്നും മധു അഭിമുഖത്തിൽ ആവർത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week