24.3 C
Kottayam
Saturday, June 6, 2026

കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകൾക്ക് അവധി

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ശക്തമായ മഴയിൽ ജില്ലയിലെ പലയിടങ്ങളിലും വെള്ളം കയറി.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക
ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും നാളെ നടത്തേണ്ടിയിരുന്ന ( നവമ്പർ 15) പരീക്ഷകൾ മാറ്റിയതായി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പരീക്ഷാ കൺട്രോളർ വാർത്താകുറിപ്പിൽ വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week