KeralaNews

കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയില്‍ ഷാമിയാന പന്തല്‍ പറന്ന് പൊങ്ങി

കൊല്ലം: കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുന്‍പ് ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ തെങ്ങ് കടപുഴകി. വീടുകളുടെ മേല്‍ക്കൂരയില്‍ പാകിയിരുന്ന ഓടുകള്‍ പറന്നു പോയി. കാറ്റ് വീശുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കാറ്റിന്റെ ശക്തിയില്‍ ചന്തമുക്കിലെ വാഹനവ്യാപാര ഏജന്‍സികള്‍ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തല്‍ പറന്ന് വൈദ്യുത ലൈനില്‍ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി. പൊടിപ്പടലങ്ങള്‍ ഉയരുകയും കടയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടുകയും ചെയ്തു.

കാറ്റില്‍ പറന്ന പന്തല്‍ ലൈനില്‍ കുരുങ്ങിയില്ലായിരുന്നെങ്കില്‍ തിരക്കേറിയ റോഡിന് മധ്യത്തില്‍ പതിക്കുമായിരുന്നു. ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളും, കെ.എസ്.ഇ.ബി ജീവനക്കാരും പോലീസും ചേര്‍ന്ന് ലൈനില്‍ നിന്നും പന്തല്‍ നീക്കം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button