KeralaNews

സ്ത്രീശരീരത്തില്‍ മതം നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിര്‍ക്കപ്പെടണം: ജസ്ല മാടശേരി

തിരുവനന്തപുരം: സ്ത്രീശരീരത്തില്‍ മതം നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ച വിലങ്ങാണ് ഹിജാബ്, എന്ന് തുടങ്ങുന്ന യുവാവിന്റെ ഫേസ്ബുക് കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി. സജീവ് ആല എന്നയാളുടെ കുറിപ്പാണ് ജസ്ല പങ്കുവച്ചത്. ഹിജാബിടാനുള്ള പെണ്ണിന്റെ അവകാശത്തിനായി അലമുറയിടുന്നവര്‍ക്ക് മുസ്ലീം സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നിഷേധിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കുറിപ്പില്‍ പറയുന്നു.

‘പെണ്ണിന്റെ ശാരീരികാവയവങ്ങള്‍ക്കും ശാരീരിക പ്രക്രിയകള്‍ക്കും മേല്‍ പാപത്തിന്റെ ഭാരം അടിച്ചേല്‍പിക്കലാണ് ഹിജാബും ആര്‍ത്തകാലത്തെ അമ്പലവിലക്കും. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഏകത്വഭാവമാണ് കളിയാടേണ്ടത്. പെണ്‍ശരീരത്തെ മലീമസമായി ചിത്രീകരിക്കുന്ന പ്രാകൃതഗോത്രവാറോലകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്പോഴാണ് ആധുനികത രംഗപ്രവേശം ചെയ്യുന്നത്’, കുറിപ്പില്‍ പറയുന്നു.

സജീവ് അലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഹിജാബും ശബരിമലസമരവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ ? പ്രത്യക്ഷത്തില്‍ കണക്ഷന്‍ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഇവ രണ്ടും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. പെണ്‍ശരീരമാണ് രണ്ടിടത്തും പ്രശ്‌നകാരി.

പുരുഷമതത്തിലെ പുരുഷദൈവമായ അല്ലാഹുവിന്റെ ‘യജമാനന്റെ’ തിട്ടുരപ്രകാരം പെണ്ണിന്റെ ചെവിയും മുടിയും പുറത്തുകാണാന്‍ പാടില്ല. ഏതെങ്കിലും പെണ്ണ് ലമൃ മിറ വമശൃ നാട്ടുകാരെ കാണിച്ചാല്‍ അവരെ നരകത്തീയില്‍ ഇസ്ലാമിക എണ്ണയില്‍ പൊരിക്കും. സ്ത്രീകളെ മാത്രം ചട്ടം പഠിപ്പിക്കുന്നതില്‍ ഉത്സുകരായ ചട്ടമ്പിമതത്തില്‍ അങ്ങനെ ജന്മനായുള്ള മുടിയും ചെവിയും വിലക്കപ്പെട്ടവയായി മാറി. സ്ത്രീശരീരത്തില്‍ മതം നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ച വിലങ്ങാണ് ഹിജാബ്. പര്‍ദ്ദയും നിക്കാബും പോലെ ഹിജാബും എതിര്‍ക്കപ്പെടണം.

സ്ത്രീശരീരത്തിലെ ജൈവപ്രക്രിയയാണ് ആര്‍ത്തവം. ശാസ്ത്രവും സാമൂഹികശാസ്ത്രവും വികസിക്കുന്നതിന് മുമ്പുള്ളൊരു കാലത്ത് മെന്‍സ്ട്രല്‍ സൈക്കിള്‍ മനുഷ്യരെ കുറച്ച് അമ്പരിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്തിരുന്നു. കിടപ്പറയില്‍ നിന്ന് ( ലൈംഗികതയില്‍ നിന്ന്) യുവതികള്‍ അകറ്റിനിര്‍ത്തപ്പെട്ട പീരിഡ് കാലം പെണ്ണ് പാപിയായി. പുണ്യയിടമായി കണക്കാക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ രജസ്വലയായ സ്ത്രീ പ്രവേശിക്കരുതെന്ന ശാസനവും അങ്ങനെ രൂപപ്പെട്ടതാവാം. ശബരിമലയില്‍ യുവതികള്‍ക്ക് വിലക്കുവന്നതും ഈ ആര്‍ത്തവ അശുദ്ധി ആചാരങ്ങളുടെ പിന്‍ബലത്തില്‍ തന്നെയാണ്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്കണമെന്ന് വാദിച്ചിരുന്നവര്‍ ഇപ്പോള്‍ മുഖംമൂടി പര്‍ദ്ദികള്‍ക്കൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പ്‌ളക്കാര്‍ഡ് പിടിച്ചു നടക്കുന്ന വിചിത്രമായ പുരോഗമനനാടകം ഇപ്പോള്‍ പലയിടത്തും അരങ്ങേറുന്നുണ്ട്.

പെണ്ണിന്റെ ചെവിക്കും മുടിയ്ക്കുമെതിരെ ഭൂമിയിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ഒരു വിശ്വാസപദ്ധതി അടിച്ചേല്‍പ്പിച്ച വിധ്വംസകാവരണമാണ് ഹിജാബ്. ഈ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി തൊള്ളകീറുന്നവര്‍ ഇത് വേണ്ടെന്ന് വയ്ക്കാനുള്ള പെണ്ണിന്റെ ചോയ്‌സിനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചവരാണെന്ന വസ്തുത മറന്നുപോകാന്‍ പാടില്ല.

ഹിജാബിടാനുള്ള പെണ്ണിന്റെ അവകാശത്തിനായി അലമുറയിടുന്നവര്‍ക്ക് മുസ്ലീം സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നിഷേധിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പുരുഷന് മാത്രം നാലുകെട്ട് അനുവദിക്കുന്ന വിവേചനവും ഇക്കൂട്ടര്‍ക്ക് പ്രശ്‌നമല്ല.

പെണ്ണിന്റെ ശാരീരികാവയവങ്ങള്‍ക്കും ശാരീരിക പ്രക്രിയകള്‍ക്കും മേല്‍ പാപത്തിന്റെ ഭാരം അടിച്ചേല്‍പിക്കലാണ് ഹിജാബും ആര്‍ത്തകാലത്തെ അമ്പലവിലക്കും. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഏകത്വഭാവമാണ് കളിയാടേണ്ടത്. പെണ്‍ശരീരത്തെ മലീമസമായി ചിത്രീകരിക്കുന്ന പ്രാകൃതഗോത്രവാറോലകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്പോഴാണ് ആധുനികത രംഗപ്രവേശം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker