കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു

കൊല്ലം: ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി. ഇരവിപുരം പനമൂട്ടില്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. മറ്റൊരു പശുവിനെയും സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് ചത്തത്. സമീപത്തെ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷം നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പശുവിനെ പീഡിപ്പിച്ചത്.

പ്രദേശത്ത് പശുക്കളെ സമാന രീതിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നും കൊലപാതകം റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News