തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു; പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

മലപ്പുറം: തിളച്ച വെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു. പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു പൊന്നാനി ചങ്ങരംകുളം സ്വദേശികളായ ബാബുവിന്റെയും സരിതയുടെയും മകന്‍ അമന്‍ എസ് ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

തിളച്ചവെള്ളം തെറിച്ചുവീണാണ് കുഞ്ഞിന് പൊള്ളലേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അടുപ്പില്‍ നിന്ന് വെള്ളം ഇറക്കുന്നതിനിടെ ബാബു കുഞ്ഞിന്റെ മൂത്രത്തില്‍ച്ചവിട്ടി വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്കും പൊള്ളലേറ്റു. ബാബു, മക്കളായ അലന്‍, അനുദീബ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിയാന്നൂരിലെ വാടകവീട്ടിലാണു ബാബുവും സരിതയും താമസിക്കുന്നത്. ആശാരിപ്പണിക്കാരനാണ് ബാബു. സരിത ജലസേചനവകുപ്പിലെ ജോലിക്കാരിയും. അയല്‍ക്കാര്‍ ചേര്‍ന്നാണ് ബാബുവിനെയും മക്കളെയും ആശുപത്രിയില്‍ എത്തിച്ചത്. ചങ്ങരംകുളം, തൃശ്ശൂര്‍ ആശുപത്രികളിലെത്തിച്ചശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News