28.9 C
Kottayam
Friday, May 3, 2024

കൊല്ലത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

Must read

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു.

ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരിന്നു. നേരത്തേമുതല്‍ പെണ്‍കുട്ടിയെ അനന്തു ശല്യം ചെയ്തിരുന്നു ബന്ധുക്കള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week