29.4 C
Kottayam
Friday, June 5, 2026

റോളര്‍ സ്‌കേറ്റിംഗ് ഷൂവിന്റെ ചക്രം ഇളകിയതിന് പകരം മൊബൈല്‍ നല്‍കാമെന്ന് വാക്ക്,പാലിയ്ക്കാതെ വന്നതോടെ കൊലപാതകം,16 കാരന്റെ കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Must read

പത്തനംതിട്ട: പതിനാറുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്.അഖിലിനെയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് മുതല്‍ ഇവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ഒന്‍പതാം ക്ലാസ് വരെ പ്രതികളില്‍ ഒരാള്‍ അഖിലിനൊപ്പം കൈപ്പട്ടൂരിലെ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് ഇവിടെ നിന്ന് അങ്ങാടിക്കല്‍ തെക്കുള്ള ഹൈസ്‌കൂളിലേക്ക് മാറി. എങ്കിലും ഇവര്‍ തമ്മിലുള്ള സൗഹൃദം തുടര്‍ന്നുപോന്നിരുന്നു.

പ്രതികളില്‍ ഒരാളുടെ സ്‌കേറ്റിങ് ഷൂ അഖില്‍ എടുത്തു കൊണ്ടുപോയപ്പോള്‍ ഒരു ചക്രം ഇളകി പോയതിന് പകരം മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് സൂചന. പിന്നീട് ഫേസ്ബുക്ക് വഴിയുള്ള കളിയാക്കലുകള്‍ കൂടി ആയതോടെ കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

. കൊലയ്ക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും നിര്‍ദേശമോ, സഹായമോ ലഭ്യമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ കൊല്ലണമെന്ന് ഉദ്ദേശം ഇല്ലായിരുന്നെന്നും കല്ല് കൊണ്ടു മര്‍ദ്ദിക്കാനാണ് വിചാരിച്ചതെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week