ഞങ്ങളെല്ലാം നിരപരാധികളാണ്… കള്ളക്കേസ് ഉണ്ടാക്കി ബിനീഷിനെ അറസ്റ്റ് ചെയ്യിച്ചത് കേന്ദ്രസര്‍ക്കാര്‍… മോദി സര്‍ക്കാറിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനെ അസ്തിരപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ബിജെപിയും മോദി സര്‍ക്കാറും ചെയ്യുന്നത്. ബിനീഷിനെതിരെ കള്ളക്കേസ് ചമച്ചതാണ്. ആര്‍.എസ്.എസിന്റെ രീതി അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടാക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരും ,ബിജെപിയുമാണ് . മറ്റാരെയും ചോദ്യം ചെയ്യുന്നത് അന്വേഷണ ഏജന്‍സികള്‍ പുറത്ത് വിടാറില്ല . സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്ന ചിന്തയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നീങ്ങുന്നത് .

അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെല്ലാം . അന്വേഷണ ഏജന്‍സികള്‍ക്ക് ന്യായമായിട്ട് പ്രവര്‍ത്തിക്കാം .അതിനെ തടസ്സപ്പെടുത്തില്ല .എന്നാല്‍ നിയമവിരുദ്ധമായി
പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News