KeralaNews

സ്വര്‍ണ്ണക്കടത്ത് കേസില്‍ വി. മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്ന് കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംശയത്തിന്റെ നിഴലിലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയതന്ത്ര ബാഗിലല്ല സ്വര്‍ണംകടത്തിയതെന്നാണു മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്രബാഗിലാണെന്നു എന്‍.ഐ.എ പറയുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനക്കാരിലേക്കും വിരല്‍ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. വിദേശകാര്യസഹമന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഈ സ്വര്‍ണക്കടത്ത് പുറത്തുവന്നയുടന്‍ പലര്‍ക്കുമെതിരേ വിരല്‍ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യതാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും കോടിയേരി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker