ബെംഗളൂരൂ: കുടകിൽ ട്രെക്കിങിനിടെ കാണാതായ മലയാളിയായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ വ്യാഴാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

