കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം സുരേഷ് ഗോപിയിലേക്കും; ചോദ്യം ചെയ്യാന്‍ വളിച്ചു വരുത്തിയേക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി എം.പിയും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന് സൂചന. സുരേഷ് ഗോപിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ആന്വേഷണ സംഘം ആലോചിക്കുന്നത്.

താരത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മരാജനും സംഘവും എത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനാവും വിളിച്ചുവരുത്തുക. കൂടാതെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായും. കുഴല്‍പ്പണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമാണെന്നും സൂചനകളുണ്ട്.

അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്.

സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News