കൊടൈക്കനാലിൽ കാണാതായ യുവാക്കളെ വനത്തിനുള്ളിൽ കണ്ടെത്തി

കോട്ടയം: കൊടൈക്കനാലിൽ കാണാതായ ഈരാറ്റുപേട്ട തേവരുപാറയിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ രണ്ടു യുവാക്കളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയിൽ അൽത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെയാണു വനത്തിനുള്ളിൽനിന്നും കണ്ടെത്തിയത്. കാണാതായെന്നു പറയുന്ന സ്ഥലത്തുനിന്നും 45 കിലോമീറ്റർ ദൂരെ മാറിയാണ് ഇവരെ കണ്ടെത്തിയതെന്നാണ് വിവരം.

രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ബന്ധുക്കൾ ഈരാറ്റുപേട്ട പൊലീസിലും കൊടൈക്കനാൽ പൊലീസിലും പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 30നാണു സംഘം കൊടൈക്കനാലിലേക്കു പോയത്. ഈ മാസം ഒന്നു മുതലാണു കാണാതായത്.‌ ബന്ധുക്കളും പൊലീസും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിരുന്നില്ല.

പ്രദേശത്തെ മുപ്പത്തഞ്ചോളം പേര്‍ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഈരാറ്റുപേട്ട എസ്ഐ വി.വി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News