29.4 C
Kottayam
Friday, June 5, 2026

സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമം; കൊച്ചി സ്വദേശി കസ്റ്റംസ് പിടിയില്‍

Must read

കൊച്ചി: കൊച്ചി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊച്ചി സ്വദേശി കസ്റ്റംസ് പിടിയിലായി. ഒരുകിലോയിലധികം വരുന്ന സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കവെ ആണ് പിടിയിലായത്. കൊച്ചി സ്വദേശിയാണെന്നല്ലാതെ ഇയാളുടെ പേര് വിവരങ്ങള്‍ ഡല്‍ഹി കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഈ യാത്രക്കാരനെ ഡല്‍ഹി കസ്റ്റംസാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍നിന്ന് ചെറിയ പൗച്ചുകളിലായിരുന്നു 94.16 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം.

ഈ യാത്രക്കാരന്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനാല്‍ വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ കാത്തുനിന്ന കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം സ്വര്‍ണക്കടത്തുകാരനാണെന്നാണ് സൂചന. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്വര്‍ണം കൊണ്ടുവന്നതില്‍ ദുരൂഹതയുള്ളതിനാല്‍ ഇതിനുപിന്നിലെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.

- Advertisement -

ഇയാളെ വിമാനത്താവളത്തിനുള്ളിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിനുള്ളിലെത്തിച്ച് പരിശോധന നടത്തി. ബാഗില്‍ നിന്ന് നീലനിറത്തിലുള്ള നാല് ചെറിയ പൗച്ചുകളും പച്ച നിറത്തിലുള്ള രണ്ട് ചെറിയ പൗച്ചുകളും ലഭിച്ചു. ഇതിനുള്ളിലായിരുന്നു കുഴമ്പ് രൂപത്തിലാക്കിയ 1.1 കിലോ സ്വര്‍ണം. വിദേശത്തുനിന്നുള്ള സ്വര്‍ണമാണ് ഇതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.

- Advertisement -

വിദേശത്തുനിന്ന് കൊച്ചിയിലെത്തിച്ച് ഡല്‍ഹിയിലേക്ക് കൊണ്ടുപോയതാകാം ഇതെന്നാണ് കരുതുന്നത്. പിടിയിലായ കൊച്ചി സ്വദേശി സാധാരണ ‘കാരിയര്‍’ മാത്രമല്ലെന്നാണ് സൂചന. ഇയാളില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുള്ള ചോദ്യം ചെയ്യലിലാണ് ഡല്‍ഹി കസ്റ്റംസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week