24.9 C
Kottayam
Friday, June 5, 2026

കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനിക്ക് ഒത്താശ ചെയ്തു; ഹൈഡ്രോളജിസ്റ്റ് 1,40,637 രൂപ നല്‍കാന്‍ ഉത്തരവ്

Must read

ആലപ്പുഴ: കുഴല്‍ക്കിണര്‍ നിര്‍മാണത്തില്‍ സ്വകാര്യ കമ്പനിക്ക് ഒത്താശ ചെയ്യുകയും സര്‍ക്കാരിനു നഷ്ടമുണ്ടാക്കുകയും ചെയ്ത ഹൈഡ്രോളജിസ്റ്റ് 1,40,637 രൂപ നല്‍കാന്‍ ഉത്തരവ്. ആലപ്പുഴ ഭൂജല വകുപ്പ് ഓഫീസിലെ ഹൈഡ്രോളജിസ്റ്റായിരുന്ന എസ്. അഞ്ജലിക്കെതിരേ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ അന്വേഷണത്തിന്മേലാണു നടപടി. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണു ജോലി ചെയ്യുന്നത്.

താമരക്കുളം കന്നിട്ടമേല്‍ തുണ്ടില്‍ ഷാജഹാന്റെ പുരയിടത്തില്‍ കുഴല്‍ക്കിണര്‍ കുഴിച്ച വകയില്‍ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. പ്രതികരണവേദി പ്രസിഡന്റ് ഡി. വിനോദ്കുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. ഷാജഹാന്റെ പുരയിടത്തില്‍ 80 മീറ്റര്‍ ആഴത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പറ്റുമെന്ന് ജില്ലാ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

- Advertisement -

ഇതനുസരിച്ച് 1,95,000 രൂപ ഷാജഹാന്‍ അടച്ചു. തുടര്‍ന്ന് വകുപ്പിന്റെ നേതൃത്വത്തില്‍ 66 ദിവസം കൊണ്ട് 80-81 മീറ്റര്‍ കുഴിച്ചു. ചെളിയും പാറക്കഷണങ്ങളും കണ്ടതിനാല്‍ തുടര്‍ന്ന് കുഴിക്കല്‍ ശുപാര്‍ശ ചെയ്യാനാകില്ലെന്ന് ഹൈഡ്രോളജിസ്റ്റായ അഞ്ജലി റിപ്പോര്‍ട്ട് നല്‍കി. ഇതിനാല്‍ ഭൂജലവകുപ്പ് കുഴിമൂടി. തുടര്‍ന്ന്, അടങ്കലില്‍നിന്നു ചെലവിലേക്ക് 46,878.75 രൂപ ഈടാക്കി. ബാക്കി 1,48,121 രൂപ തിരികെ നല്‍കി. യഥാര്‍ഥത്തില്‍ 1,87,515 രൂപ സര്‍ക്കാരിനു ചെലവായി. 46,878.75 രൂപയ്ക്കു പുറമേ 1,40,637 രൂപകൂടി ഈടാക്കാതെ സര്‍ക്കാരിനു നഷ്ടമുണ്ടാക്കി.

- Advertisement -

മാത്രമല്ല, ഇതേ കുഴിയില്‍ ഭൂജല വകുപ്പിന്റെ അനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനം നാലു ദിവസംകൊണ്ട് വെള്ളം കണ്ടെത്തുകയും ചെയ്തു. ഇതോടെ സ്വകാര്യ കമ്പനിക്കായി ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെടുത്തിയ 1,40,637 രൂപ 18 ശതമാനം പലിശ സഹിതം ഉത്തരവാദിയായ ഹൈഡ്രോളജിസ്റ്റിന്റെ പക്കല്‍നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നത്തില്‍ ജില്ലാ ഓഫീസര്‍ പി.വി. ജെനറ്റ് ഗുരുതര വീഴ്ച വരുത്തിയതായും പറയുന്നു.

- Advertisement -

കുഴല്‍ക്കിണറിനായി ഭൂജല വകുപ്പ് അനുമതി വാങ്ങിയ സ്ഥലത്ത് സ്വകാര്യ കമ്പനി അനുമതിയില്ലാതെ ഇതു നിര്‍മിച്ചതിനെതിരേ നടപടിയെടുത്തില്ലെന്നാണ് ജില്ലാ ഓഫീസര്‍ക്കെതിരായ കുറ്റം. രണ്ടുപേര്‍ക്കുമെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week