കൊച്ചിയില്‍ 11 കാരനെ കാണാതായി

കൊച്ചി: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 11 കാരനെ കാണാതായി, കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്നത് പച്ച നിറത്തിലുള്ള ഷര്‍ട്ട് . ആലുവ ചെമ്പറക്കിയിലാണ് അഞ്ചാം ക്ലാസുകാരനെ കാണാതായത്. തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെയാണ് കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 11കാരനായ ഫൈസല്‍.ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്.

ഇന്നലെ എട്ടരയോടെയാണ് കുട്ടിയെ കാണാതായെന്ന് പിതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ കാണാതാവുമ്പോള്‍ പച്ച ഷര്‍ട്ടാണ് ധരിച്ചിരുന്നെതെന്നും പിതാവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News