കൊച്ചി: നഗരവാസികള്‍ക്ക് സന്തോഷവാര്‍ത്ത.മെട്രോട്രെയിനുകളുടെ ഇടവേള കുറയുന്നു. തിരക്കുള്ള സമയങ്ങളില്‍ ഇനി ആറുമിനിട്ട് ഇടവേളയില്‍ ഇനി മെട്രോ ട്രെയിന്‍ ഓടും.രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കിയിരിയ്ക്കുന്നത്. ഈ സമയത്ത് ആറ് മിനിട്ട് ഇടവിട്ട് മെട്രോ ട്രെയിന്‍ ഓടും.നിലിവില്‍ എഴു മിനിട്ട് ഇടവേളയിലാണ് മെട്രോ ഓടുന്നത്.മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വീസ് ആരംഭിച്ചതോടെ പ്രതിദിനം 60000 യാത്രക്കാര്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ശനിയും ഞായറും ഇത് 65000 ആകും. കൊച്ചിവെള്ളക്കെട്ടിലായ ദിനങ്ങളില്‍ യാത്രക്കാരുടെ എണ്ണം 75000 ആയി ഉയര്‍ന്നിരുന്നു.നഗരത്തിലെ കനത്ത ഗതാഗത കുരുക്കുമൂലം മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുകൂടിയുണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.ട്രെയിനുകളുടെ ഇടവേള കുറച്ചതോടെ നിലവിലുള്ള 13 ട്രെയിനുകളുടെ എണ്ണം 15 ഉയര്‍ത്തും.