29.4 C
Kottayam
Friday, June 5, 2026

ലോക്ഡൗണിനു ശേഷം വീണ്ടും കുതിച്ച് കൊച്ചി മെട്രോ ആദ്യ അഞ്ചു ദിവസം യാത്ര ചെയ്തത് 14351 യാത്രക്കാർ

Must read

കൊച്ചി :ലോക്ഡൗണിനു ശേഷം വീണ്ടും കുതിച്ച് കൊച്ചി മെട്രോ. ദിനംപ്രതി മെട്രോ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അമ്പത്തിമൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം മെട്രോ വീണ്ടും ഓടി തുടങ്ങിയപ്പോൾ ജൂലൈ 5 വരെ യാത്ര ചെയ്തത് 14351 യാത്രക്കാർ. സർവീസ് ആരംഭിച്ച ജൂലൈ ഒന്നിന് തന്നെ 7586 യാത്രക്കാരാണ് മെട്രോ യാത്രയ്ക്കായി ഉപയോഗിച്ചത്.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ട് വരെയാണ് സർവീസ് നടത്തുന്നത്. സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളിൽ തെർമൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റുകൾ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്‍ടാക്ട്ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവില്‍ മെട്രോ ഉപയോഗിക്കുന്നത്.

യാത്രയ്ക്ക് കൊച്ചി മെട്രോ വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൊച്ചി വണ്‍ ആപ്പിന്റെ ഉപയോഗം യാത്രക്കാര്‍ക്ക് സമ്പര്‍ക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതുപയോഗിച്ച് യാത്രക്കാര്‍ക്ക് രണ്ട് ക്ലിക്കുകള്‍ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നു.

നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ട്രെയിനിനും സ്റ്റേഷനുകള്‍ക്കുമിടയില്‍ ക്രമരഹിതമായി പരിശോധന നടത്തുന്നതിന് കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. എല്ലാദിവസവും ട്രെയിനിൽ ആളുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നുണ്ടോ എന്നും ആൾക്കൂട്ടം കൂടുന്നുണ്ടോ എന്നും കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്.

- Advertisement -

വിമാനയാത്രക്കാര്‍ക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ വ്യാഴാഴ്ച പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 08.30 നും ആദ്യ ബസ് സര്‍വീസ് ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week