24.8 C
Kottayam
Thursday, June 4, 2026
No menu items!

പത്തു രൂപയുടെ ഊണ്, ജനങ്ങളുടെ പിന്തുണ തേടി കൊച്ചി മേയർ

Must read

കൊച്ചി:പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍.ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

മിതമായ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കുന്ന പദ്ധതിക്കായി കൂടുതല്‍ പേരുടെ പിന്‍തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് കൊച്ചി കോര്‍പ്പറേഷന്‍ 10 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധി@കൊച്ചി എന്ന പദ്ധതി നടപ്പിലാക്കിയത്.

കോര്‍പ്പറേഷന്റെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതിക്ക് ഇതിനകം മികച്ച സ്വീകാര്യതയും ലഭിച്ചു. പ്രവര്‍ത്തനമാരംഭിച്ചു 5 ദിവസം കൊണ്ട് പതിനായിരത്തില്‍പരം ആളുകള്‍ക്കാണ് പത്തു രൂപയുടെ ഉച്ചഭക്ഷണം നല്‍കിയത്.

അതുകൊണ്ട് ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി കോര്‍പ്പറേഷന്‍. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കാന്‍ പൊതുജനങ്ങളുടെ പിന്‍തുണ ഉറപ്പുവരുത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

- Advertisement -

ജനകീയഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോര്‍പ്പറേഷനിലെ കുടുംബശ്രീ അംഗങ്ങളാണ്. വിശപ്പ് അടക്കുന്നതിനൊപ്പം ഇവര്‍ക്ക് മാന്യമായ വേതനം നല്‍കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. അതുകൊണ്ട്തന്നെ നിരവധി പേരില്‍ നിന്ന് സംഭാവന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍.

- Advertisement -

മേയറുടെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ:

വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടല്‍, സമൃദ്ധി@കൊച്ചി ഇന്ന് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങള്‍ നല്‍കി വരുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹോട്ടലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൊച്ചി നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളാണ്.

- Advertisement -

വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചും നിലവിലുള്ള സര്‍ക്കാര്‍ സബ്സിഡി ഉപയോഗിച്ചുമാണ് നഗരസഭ ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭയുടെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. 5 ദിവസം കൊണ്ട് 10,350 പേര്‍ക്കാണ് പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കിയത്. ഇതു ജനങ്ങളുടെ കൂട്ടായ്മയുടെ പദ്ധതിയാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. നഗരത്തിന്‍റെ വിശപ്പടക്കുന്നതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്‍കി മാന്യമായ വേതനം ഉറപ്പാക്കുന്ന പദ്ധതി കൂടിയാണിത്. ഇത്തരത്തിലുളള പദ്ധതികളെല്ലാം നടപ്പാക്കുമ്പോള്‍ സാധാരണ ഗതിയില്‍ സബ്സിഡി ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടതായി വരുന്നതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചും വലുതും ചെറുതുമായ വിവിധ കമ്പനികളുടേയും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടേയും സഹായത്തോടെ ഈ പദ്ധതി എല്ലാവരിലും എത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അതിനായി പുതിയൊരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

A/c Details:
Current Account No:- 11530200024910
Name:- Samridhi @ Kochi
Name of Bank:-Federal Bank Ernakulam South
IFS Code:- FDRL0001153

എല്ലാ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തിലേക്ക് സംഭാവന നല്‍കുവാന്‍ കഴിയും. നിരവധി പേരുടെ സഹായ വാഗ്ദാനം ഇതിനോടകം അറിയിച്ചിട്ടുണ്ട്.

ഒരു മാസത്തിനുളളില്‍ ഹോട്ടലില്‍ പരമാവധി സൗകര്യമൊരുക്കി കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ ഭക്ഷണം നല്‍കുന്നതിനുളള സജ്ജീകരണങ്ങളും നഗരസഭ ഒരുക്കും. പത്രമാധ്യമ സുഹൃത്തുക്കളും നഗരസഭയ്ക്ക് അകമഴിഞ്ഞ പിന്തുണ ഇക്കാര്യത്തില്‍ നല്‍കി അതിനുള്ള നന്ദി പ്രത്യേകം അര്‍പ്പിക്കുന്നു.

Adv. M .Anil kumar
Mayor
Kochi

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week