കോഴിക്കോട്: പാളയം സ്വദേശി ബിജുവിനെ ബന്ധുവായ ദീപക് കൊലപ്പെടുത്തിയത് വെറും 12 മിനിറ്റിനുള്ളിലാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിജുവിന്റെ വീടിന്റെ പരിസരത്തേക്ക് ദീപക് അച്ഛന്റെ സ്‌കൂട്ടറില്‍ എത്തുന്നതും കൃത്യത്തിനു ശേഷം തിരികെ പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തില്‍ 45 മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തില്‍ മാത്രം 18 കുത്തേറ്റ നിലയിലായിരുന്നു.
പാളയം ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ഒറ്റമുറി വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ ബിജുവിന്റെ മൃതദേഹം അമ്മ കണ്ടെത്തുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിയുടെ മേല്‍നോട്ടത്തില്‍ ടൗണ്‍ എസിപി കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിയിലാക്കുകയായിരുന്നു.
ലഹരിക്ക് അടിമയായിരുന്ന ദീപക്കിനെ ബിജു മുന്‍കൈയെടുത്ത് ചികിത്സയ്ക്കായി ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്ന് വര്‍ഷം മുന്‍പും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനുപുറമേ കഞ്ചാവ് ഉപയോഗത്തിനും അയല്‍വാസികളെ ബോക്‌സിങ് രീതിയില്‍ മര്‍ദിച്ചതിനും ദീപക്കിനെതിരെ കേസുകളുണ്ട്.
പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ച നിലയിലും ബിജുവിന്റെ മൊബൈല്‍ ഫോണും സ്‌കൂട്ടറിന്റെ താക്കോലും ദീപക്കിന്റെ വീട്ടില്‍ തലയിണയ്ക്ക അടിയില്‍ നിന്നും പൊലീസ് കണ്ടെത്തി. ഫോണിന്റെ സിം കാര്‍ഡ് ഊരി പിന്നീട് തിരികെ ഇട്ടതാണ് സൈബര്‍ പൊലീസിന് ലൊക്കേഷന്‍ കണ്ടെത്താന്‍ നിര്‍ണായകമായത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
ലഹരിക്ക് അടിമയായിരുന്ന ദീപക്കിനെ ബിജു മുന്‍കൈയെടുത്ത് ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൂന്ന് വര്‍ഷം മുന്‍പും ഇരുവരും തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കഞ്ചാവ് ഉപയോഗത്തിനും അയല്‍വാസികളെ ബോക്‌സിങ് രീതിയില്‍ മര്‍ദിച്ചതിനും ദീപക്കിനെതിരെ കേസുകളുണ്ട്.ബിഎ ബിരുദധാരിയായ ദീപക് യൂട്യൂബില്‍ നിരന്തരം ബോക്‌സിങ് മത്സരങ്ങള്‍ കാണാറുണ്ടായിരുന്നു. മുന്‍പ് അയല്‍വാസികളെ ബോക്‌സിങ് രീതിയില്‍ മര്‍ദിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍: പരിസരത്തെ അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സ്വന്തമായി വാഹനമില്ലാത്ത ദീപക് അച്ഛന്റെ സ്‌കൂട്ടറിലാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.തെളിവുകള്‍ നശിപ്പിക്കല്‍: കൃത്യസമയത്ത് ധരിച്ചിരുന്ന ടീഷര്‍ട്ട് ദീപക് കത്തിച്ചുകളഞ്ഞിരുന്നു. എന്നാല്‍ ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും ദീപക്കിന്റെ വീട പരിശോധിച്ച പോലീസ് തലയിണയ്ക്ക് അടിയില്‍ നിന്ന് കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ ഇടപെടല്‍: ബിജുവിന്റെ ഫോണിലെ സിം ഊരി മാറ്റിയ പ്രതി പിന്നീട് അത് തിരികെ ഇട്ടതാണ് സൈബര്‍ പോലീസിന് ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായകരമായത്.കൈവിരലിലെ മുറിവ്: സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ദീപക്കിന്റെ കൈവിരലുകളിലെ മുറിവ് സംശയത്തിനിടയാക്കി. ബിജുവിന്റെ തല മതിലില്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോഴാണ് മുറിവേറ്റതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.ആദ്യഘട്ടത്തില്‍ ലഹരിസംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയമുണ്ടായിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
English Summary
CCTV footage has emerged showing that 21-year-old Deepak murdered his relative Biju (38) in Palayam, Kozhikode, within a mere 12 minutes. The video captures Deepak arriving near Biju’s residence on his father’s scooter and swiftly fleeing after committing the crime. The post-mortem report revealed the brutality of the attack, noting 45 wounds on Biju’s body, including 18 stabs to the neck alone. Biju’s body was discovered in a pool of blood by his mother on Sunday morning. A special investigation team led by Town ACP K.V. Pramod under City Police Commissioner A.P. Shoukathali arrested the accused within 48 hours. The motive was attributed to Deepak’s resentment against Biju for forcing him into a de-addiction center. Deepak also faces prior charges for cannabis use and physical assaults on neighbors.


