വാട്സാപ്പിലൂടെ ലക്ഷങ്ങളുടെ ‘ഡീൽ’, ഭർത്താവിനും ദൃശ്യങ്ങൾ അയച്ചു; കൊച്ചിയിൽ പിടിയിലായ സിന്ധുവിന്റെ ക്രൂരതകൾ പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തി യുവതികളെ സെക്സ് റാക്കറ്റിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധു റിമാൻഡിൽ. വിദേശത്തേക്ക് കടത്തിയ യുവതികളെ ഇടപാടുകാർക്ക് വിൽക്കാൻ ഉപയോഗിച്ച വാട്‌സാപ്പ് ചാറ്റുകളടക്കമാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ഓരോ ഇടപാടിലും വൻതുക കൈക്കലാക്കിയിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഈ കേസുമായി ബന്ധപ്പെട്ട് സിനിമ- സീരിയൽ താരങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്.

സിന്ധുവിനു കീഴിൽ ദുബായിലുള്ള അലീസ ഇവന്റ്‌സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ വിദേശത്തെത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ മൂന്ന് യുവതികളാണ് പിടിയിലായത്. തൃശൂർ സ്വദേശിനി സിന്ധു എന്ന സ്റ്റോയ്‌സി, മരടിലെ ഫ്ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ പോലീസ് പിടിയിലായിരിക്കുന്നത്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണെന്നും സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്. യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീൽ’ ഉറപ്പിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചില സിനിമ- സീരിയൽ താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായാണ് സൂചന.

ഒന്നാം പ്രതിയായ സിന്ധു അയച്ചുകൊടുത്ത വിസയിലും ടിക്കറ്റിലും 2026 ഫെബ്രുവരി 20ന് പരാതിക്കാരിയായ യുവതി ദുബായിൽ എത്തുകയായിരുന്നു. ദുബായിൽ എത്തിയ യുവതിയെ അൽസലാം അപ്പാർട്ട്മെന്റിലെ 607-ാം നമ്പർ മുറിയിൽ എത്തിക്കുകയും കോളയിൽ എന്തോ മരുന്ന് കലക്കി നിർബന്ധിച്ച് കുടിപ്പിച്ച് മയക്കി കിടത്തിയെന്നും പിന്നാലെ യുവതിയെ മറ്റു പുരുഷന്മാർക്ക് ലൈംഗികമായി ഉപയോഗിക്കുന്നതിനായി വിൽപന നടത്തിയെന്നുമാണ് പരാതി.

കേസിലെ മൂന്നും നാലും പ്രതികളായ മഞ്ജിമ, അലീന എന്നിവർപണം വാങ്ങിയ ശേഷം ആളുകളെ ഇരയുടെ മുറിയിലേക്ക് കയറ്റി വിടുകയും പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. കൂടാതെ ഈ ദൃശ്യങ്ങൾ ഒന്നാം പ്രതി മൊബൈലിൽ പകർത്തി, ഇരയുടെ ഭർത്താവിനും ബന്ധുക്കൾക്കും വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് സിന്ധു യുവതികളെ ദുബായിലെത്തിച്ചിരുന്നത്. തുടർന്ന് ലൈംഗികചൂഷണത്തിനിരയാക്കിയ ശേഷം 57 ദിവസം കഴിഞ്ഞാൽ ഇവരെ തിരികെ നാട്ടിലേക്ക് തിരികെ കയറ്റി അയക്കുന്നതായിരുന്നു ഇവരുടെ രീതി. ഇക്കാലയളവിൽ യുവതികളുടെ മൊബൈൽഫോണും പാസ്പോർട്ടുമെല്ലാം സംഘം പിടിച്ചുവെയ്ക്കുകയാണ് രീതി. യുവതികളെ വിദേശത്ത് എത്തിച്ചാൽ ഇവരെ മയക്കുമരുന്ന് നൽകി നഗ്‌നദൃശ്യങ്ങൾ പകർത്തും. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം യുവതികളെ പിന്നീട് ലൈംഗികവൃത്തിക്ക് നിർബന്ധിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന്റെ കമ്പനിയുമായി ബന്ധമുള്ള ഈ താരങ്ങൾക്ക് മനുഷ്യക്കടത്ത് റാക്കറ്റുമായി ഏതെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ബന്ധമുണ്ടോ എന്നും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും ഗുണ്ടാ സംഘങ്ങൾക്കും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതിയായ അലീനക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം വിപുലമാക്കുന്നത്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിലും പ്രതിയായിരുന്ന അലീന മറ്റ് നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പ്രതികൾ വിദേശത്താണ്. ഇവരെ പിടികൂടാനായി ഇന്റർപോളിന്റെ സഹായം തേടുകയാണ് പോലീസ്.

The prime accused, Sindhu, has been remanded in custody in connection with a major human trafficking and sex racket operating under the guise of modeling in Kochi. The police submitted crucial digital evidence, including WhatsApp chats and blackmail videos taken after drugging the victims, to the court. While Sindhu ran an event management firm in Dubai to exploit women, co-accused Aleena and Manjima lured victims from Kerala. The police are now investigating the involvement of cinema-serial actors and local gang networks in the multi-state racket, while seeking Interpol assistance for two absconding suspects abroad.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News