കൊച്ചി:ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച കൊച്ചി കോർപറേഷനിൽ എൽഡിഎഫ് മുന്നിൽ. 33 സീറ്റാണ് ഇവിടെ എൽഡിഎഫ് നേടിയത്. 30 സീറ്റുകളിൽ യുഡിഎഫും അഞ്ചിടത്ത് എൻഡിഎയും ജയിച്ചു. നാലു സ്വതന്ത്രരാണ് ഇവിടെ ജയിച്ചിരിക്കുന്നത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കലൂർ ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാവും ജേതാവിനെ തീരുമാനിയ്ക്കുക.കുന്നുംപുറം ഡിവിഷനിൽ സാങ്കേതിക തകരാറുമൂലം വോട്ടെടുപ്പ് നിർത്തി വച്ചിരിയ്ക്കുകയാണ്.
മുതിർന്ന കോൺഗ്രനേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ ആദ്യമായി എൽഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫ് വികസനമുന്നണി എന്ന പേരിൽ കൂടുതൽ സ്വതന്ത്രരെ അണിനിരത്തിയാണ് ഭരണം പിടിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News