കൊച്ചി: കോർപ്പറേഷനിലെ ഡിവിഷൻ 11 കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തോപ്പുംപടിയാണ് ഈ പ്രദേശം. 11-ാം നമ്പർ ഡിവിഷൻ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രമാകും ഇളവ്. അടിയന്തര സാഹചര്യമൊഴികെയുള്ള യാത്രകൾ അനുവദിക്കുന്നതല്ല. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നടപ്പിലാകും.
ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജൂണ്‍ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാര്‍പാടം സ്വദേശി, ജൂണ്‍ 20 ന് റിയാദ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗര്‍ഭിണിയായ ആരക്കുഴ സ്വദേശിനി, ജൂണ്‍ 27 ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി.
• ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ സഹപ്രവര്‍ത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകന്‍ (26 വയസ്സ്), മരുമകള്‍ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 28 ന് റോഡ് മാര്‍ഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കര്‍ണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ ആശുപത്രിയില്‍ ചികിത്സയിലാണ്.
• മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈല്‍ മെഡിക്കല്‍ ടീം 26 പേരുടെ സാമ്പിളുകള്‍ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരിക്കുന്നത് നാളെയും തുടരും.
• ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂണ്‍ 25 ന് രോഗമുക്തയായിരുന്നു