മയക്കു മരുന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി ലഹരി കടത്ത്; ബ്രസീലിയൻ ദമ്പതിമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: മയക്കു മരുന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ദമ്പതിമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ.ബ്രസീൽസ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡി ആർ ഐ പിടികൂടിയത്.

സ്‌കാനിങ്ങിൽ ഇവർ മയക്കുമരുന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കിവിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയുംകസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റി. രഹസ്യ വിവരം ലഭിച്ചതിനെതുടർന്നാണ് ഡി ആർ ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്.

ബ്രസീൽസ്വദേശികളെയും അവരുടെ ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നുംകണ്ടെത്തിയില്ല. തുടർന്ന് ഇരുവരെയും സ്‌കാനിങ്ങിന് വിധേയമാക്കി.മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇതുവരെ70 ഓളം ഗുളികൾ പുറത്തെടുത്തു.

കൊക്കെയ്‌നാണ് ക്യാപ്‌സ്യൂൾ രൂപത്തിലാക്കിവിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്. ദമ്പതിമാരിൽ നിന്ന് തിരുവനന്തപുരത്ത്ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ ഡി ആർ ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ്ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോൺകോൾ വിവരങ്ങളടക്കംഡി ആർ ഐ സംഘം പരിശോധിച്ചു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News