27.6 C
Kottayam
Sunday, June 7, 2026

പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയം; തോമസ് കോട്ടൂരിനെയും സെഫിയേയും തള്ളിപ്പറയാതെ ക്‌നാനായ കത്തോലിക്ക സഭ

Must read

തിരുവനന്തപുരം: അഭയ കേസില്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും പിന്തുണച്ച് ക്‌നാനായ കത്തോലിക്ക സഭ. ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലൂടെ പ്രതികരിച്ചു.

കേസില്‍ സി.ബി.ഐ കോടതി വിധിയെ മാനിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണം നിര്‍ഭാഗ്യകരമാണെങ്കിലും പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. എങ്കിലും ഇത്തരം സാഹചര്യം ഉണ്ടായതില്‍ സഭയ്ക്ക് ദു:ഖമുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിസ്റ്റര്‍ അഭയക്കേസില്‍ പ്രതിയായ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനുമാണ് ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷ.

അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി പുറത്ത് വന്നിട്ടും പ്രതികളെ തള്ളാതെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം നേരത്തെ രംഗത്ത് വന്നിരുന്നു. അവര്‍ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സൂസപാക്യം പ്രതികരിച്ചു. അവര്‍ തെറ്റുകാര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം എന്നും സൂസപാക്യം ഇന്നലെ പറഞ്ഞു.

- Advertisement -

‘ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. തെറ്റുകള്‍ മനുഷ്യ സഹജമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയണം. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെയാണ് നാണക്കേട് ആണ്. കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. തെറ്റ് ചെയ്തു എന്ന് ഇന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ തെറ്റുകര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം. സഭാ അംഗങ്ങള്‍ക്ക് എതിരെ വന്ന വിധിയില്‍ നമുക്കും വേദനയുണ്ട്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും സൂസൈപാക്യം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week