ദുബായ്: ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ തേടി വീണ്ടും അംഗീകാരങ്ങള്‍. ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശൈലജ ടീച്ചറെയാണ് ശ്രോതാക്കള്‍ തെരഞ്ഞെടുത്തത്. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അംഗീകാരത്തിന്റെ പേര്.
കൊവിഡ് മഹാമാരിയില്‍ ജാഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം. ആരോഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. വോഗ് ആരോഗ്യമന്ത്രിയുടെ ചിത്രം കവര്‍ഫോട്ടോ ആക്കുകയും ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആരോഗ്യ മേഖലയെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 28 വര്‍ഷത്തിലേറെയായി യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ എഷ്യ ദീര്‍ഘകാലത്തെ എം.എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോള്‍ എഫ്.എം ആയി പ്രക്ഷേപണം നടത്തുന്നത്.