ഈ വര്‍ഷത്തെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. സമൂഹത്തിലെ മാതൃകാപരവും അനിതരസാധാരണവുമായ പ്രവര്‍ത്തന മികവിന് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന അന്തരാഷ്ട്ര പുരസ്‌കാരമാണ് ഇത്.
മന്ത്രിയെന്ന നിലയില്‍ പൊതുജന ആരോഗ്യമേഖലയെ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഉപയോഗിച്ച് നിരവധി ജീവനുകള്‍ രക്ഷിക്കാനായത് കെ.കെ ശൈലജയുടെ മികവാണെന്ന് സിഇയു പ്രസിഡന്റ് മൈക്കിള്‍ ഇഗ്നാഷീഫ് പറഞ്ഞു. കൂടുതല്‍ വനിതകള്‍ക്ക് പൊതുസേവന രംഗത്തേക്ക് കടന്നു വരുന്നതിന് കെ.കെ.ശൈലജ മാതൃകയാണെന്നും സിഇയു പ്രസിഡന്റ് പറഞ്ഞു.
തത്ത്വചിന്തകന്‍ കാള്‍ പോപ്പര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്.
2020ല്‍ നൊബേല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്ലാന അലക്സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റിപ്രൈസ്. അത്തരമൊരംഗീകാരമാണ് ശൈലജ ടീച്ചറിലൂടെ ആദ്യമായി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തിയിരിക്കുന്നത്.