കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് കറിക്കത്തി

ന്യൂഡല്‍ഹി: കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 20 സെ.മീ നീളമുള്ള കറിക്കത്തി. ഡല്‍ഹി എയിംസിലാണ് ഹരിയാന സ്വദേശിയായ 28-കാരന്റെ വയറിനുള്ളില്‍ നിന്ന് കത്തി പുറത്തെടുത്തത്. മയക്കുമരുന്നിന് അടിമയായ യുവാവ് കഞ്ചാവ് കിട്ടാത്തതിന്റെ വിഭ്രാന്തിയിൽ വിഴുങ്ങിയ കത്തിയാണിതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

കടുത്ത വയറുവേദനയുമായാണ് യുവാവ് എയിംസിലെത്തുന്നത്. തുടർന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിൽ യുവാവിന്റെ വയറിനുള്ളിൽ കത്തിയുണ്ടെന്ന് കണ്ടെത്തി. കഞ്ചാവ് ലഭിക്കാതെ വന്നപ്പോഴാണ് കത്തി വിഴുങ്ങിയതെന്ന് ഇയാൾ തന്നെ സമ്മതിച്ചു. തുടര്‍ന്ന് കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് എയിംസിലെത്തിയത്. ജൂലൈ 19നാണ് ശസ്ത്രക്രിയ നടത്തിയത്. കരളിനടുത്തായിരുന്നു കത്തിയുടെ സ്ഥാനമെന്നും ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News