KeralaNews

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ശാസ്താംകോട്ട: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കൊവിഡ് ബാധിതനായ കിരണ്‍കുമാര്‍ നെയ്യാറ്റിന്‍കര സബ്ജയിലിലാണ്.

കൊവിഡ് മുക്തി നേടിയാല്‍ കിരണിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അഡ്വ. ബി.എ ആളൂരാണ് കിരണ്‍കുമാറിന് വേണ്ടി ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button