കൊല്ലം: ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ പരാതി നല്‍കില്ലെന്ന് എം മുകേഷ് എം.എല്‍.എ. കുട്ടിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. സി.പി.എം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് എംഎല്‍എ അയഞ്ഞത്.
അതേസമയം നവമാധ്യമങ്ങളില്‍ തനിക്കെതിരേ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കുന്നത്.
ഒറ്റപ്പാലത്തു നിന്നും പത്താം ക്ലാസ് വിദ്യാര്‍ഥി ഫോണില്‍ വിളിച്ചപ്പോള്‍ മുകേഷ് ദേഷ്യത്തോടെ സംസാരിച്ചത് വിവാദമായിരുന്നു. പിന്നാലെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നവരാണ് കുട്ടിയെ ഉപയോഗിച്ച് ഫോണ്‍ ചെയ്യപ്പിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News