ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍; കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്‍(44) ഇന്നലെ രാത്രിയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.

പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠന്‍ മഹാദേവേശ്വരത്തുള്ള ചന്തയില്‍ വ്യാപാരം കഴിഞ്ഞ് ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ ശബ്ദം കേട്ട് സമീപവാസികള്‍ വന്ന് നോക്കിയപ്പോഴാണ് റോഡരികില്‍ ബൈക്ക് വീണ് കിടക്കുന്നതും മണികണ്‍ഠനെയും കണുന്നത്.

ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയില്‍ അവിടിയെത്തിയ വാഹനത്തിന്റെ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News