അച്ഛനില്‍ നിന്ന് 10 ലക്ഷം തട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം : നാടകം കളിച്ചത് 14 കാരന്‍

ചെന്നൈ: സ്വന്തം പിതാവില്‍ നിന്ന് 10 ലക്ഷം തട്ടാന്‍ തട്ടിപ്പ് നാടകം കളിച്ച് 14കാരന്‍.  തമിഴ്നാട്ടില്‍ ചെന്നൈയിലെ തൃപ്ളികാനെയിലാണ് സംഭവം. ഒന്‍പതാം ക്ാസുകാരനായ ആണ്‍കുട്ടിയാണ് തട്ടിക്കൊണ്ട് പോകല്‍ നാടകം മെനഞ്ഞ് പിതാവിനോട് 10 രൂപ ആവശ്യപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പിതാവിനെ വിളിച്ച കുട്ടി തന്നെ അജ്ഞാതനായ ഒരാള്‍ തട്ടിക്കൊണ്ടുപോയെന്നും 10 ലക്ഷം രൂപ ആവശ്യപ്പെടുന്നുവെന്നുമാണ് അറിയിച്ചത്.

ഇരു ചക്ര വാഹന ആക്സസറീസ് ഷോപ്പ് നടത്തുന്ന കുട്ടിയുടെ പിതാവ് ഉടന്‍ തന്നെ കടയടച്ച് ചെന്നെയിലെ തൃപ്ളികാനില്‍ അടുത്തുള്ള സാംബസാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചു. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ട്യൂഷനു വേണ്ടി പുറത്തു പോയ സമയത്താണ് കുട്ടിയുടെ ഫോണ്‍കോള്‍ എത്തുന്നത്.ഉടന്‍ തന്നെ പോലീസ് കുട്ടിയുടെ ഫോണ്‍ സിഗ്‌നല്‍ വെച്ച് സ്ഥലം കണ്ടെത്തി.ചെപ്പോക് പ്രദേശത്ത് തന്നെ കുട്ടി ഉണ്ടെന്ന് മനസിലായി പോലീസ് എത്തുമ്പോള്‍ 14 കാരന്‍ ചെപ്പോക് റയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യവേയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം സ്വയം മെനഞ്ഞതാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിയെ താക്കീത് ചെയ്ത പോലീസ് പിതാവിനൊപ്പം വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News